ശാസ്താംകോട്ട:ചട്ടങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് ദേശീയഗാനം 52 സെക്കൻഡിൽ ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ നാലാം ക്ലാസ് വിദ്യാർത്ഥിനി എസ്.ഐറ നാടിൻ്റെ അഭിമാനമായി.ശൂരനാട് വടക്ക് പെരുംകുളം പി.എസ്.പി.ടി.എം അർത്തിയിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ഐറ,പഠനത്തോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് വലിയരാമച്ചംവിള പുത്തൻ വീട്ടിൽ അഷാസ് വില്ലയിൽ എം.സുൽഫിഖാൻ റാവുത്തറിന്റെയും ആർ.മുംതാസിന്റെയും മകളാണ്.ശൂരനാട് ഗ്രാമത്തിൽ നിന്നും ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയ ഐറയെ അനുമോദിക്കാൻ കാസർകോഡ് എം പി
രാജ്മോഹൻ ഉണ്ണിത്താൻ അനുമോദിച്ചു.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം,മഴ ഗ്രന്ഥശാല സെക്രട്ടറി എം.സുധീർഖാൻ റാവുത്തർ,ഹർഷ ഫാത്തിമ എന്നിവർ പങ്കെടുത്തു.




































