കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ജംഗ്ഷനില്‍ ഓയൂര്‍ റോഡില്‍ കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തി. വാഹനം ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെ പത്രമെടുക്കാന്‍ പോയ പത്ര ഏജന്റ്മാരാണ് കുറുക്കന്‍ ചത്തു കിടക്കുന്നത് കണ്ടത്. അഞ്ചലില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി കുറുക്കന്റെ മൃതദേഹം കൊണ്ടുപോയി.
കോട്ടകൾ തകർന്നു,പഴി അണികൾക്ക്; മാറി ചിന്തിച്ചവർ ആത്മപരിശോധന നടത്തണമെന്ന് പിണറായി
കണ്ണൂർ: കോട്ടകളിലെ വമ്പൻ തോൽവികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്നും മാറി ചിന്തിച്ചവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. താൽക്കാലികമായി പാർട്ടിയെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായിട്ടുണ്ടാകുമെന്നും അവർ എൽഡിഎഫിനൊപ്പം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ ഇത്തവണ മാറി ചിന്തിച്ചു. അവർ സ്വീകരിച്ചത് തെറ്റായ നിലപാടാണ്. ഇത്തരക്കാർ തെറ്റ് തിരുത്തുകയും ആത്മപരിശോധന നടത്തുകയും വേണം. അതേസമയം ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് വഞ്ചന കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വഞ്ചകർക്ക് പാർട്ടിയെ പോറലേൽപ്പിക്കാൻ മാത്രമേ കഴിയൂവെന്നും കാലക്രമത്തിൽ അവർ പിന്നോട്ടുപോകും. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.
ഇതിഹാസം വിടപറയുന്നു…. വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39-ാം വയസ്സിലാണ് വിരമിക്കല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ മെസി അര്‍ജന്റീന ജേഴ്സിയില്‍ ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി.
2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. ഇക്കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായി. പക്ഷേ ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.
മെസി വിരമിച്ചു.. അര്‍ജന്റീനന്‍ കുപ്പായത്തില്‍ ഇനിയില്ല; ഇതിഹാസം രചിച്ച് മടക്കം
ന്യൂയോർക്ക്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ ഇനി കളിക്കില്ല എന്ന് താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടിയ മെസി 21 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 39 -ാം വയസിൽ പടിയിറങ്ങുമ്പോൾ അർജൻ്റീനക്കാരനായി ജനിപ്പിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടറുടെ മോശം പെരുമാറ്റം….വീഡിയോ പ്രചരിച്ചു; വിശദീകരണം തേടി
കൊട്ടാരക്കര: നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിയോട് വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ വിശദീകരണം തേടി. വെട്ടിക്കവല പച്ചൂർ സുധാഭവനിൽ സുജി (46)യാണ് പരാതി നൽകിയത്.
30ന് രാത്രി 12ന് ശേഷമാണ് സുജി നെഞ്ചുവേദനയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്നും പരാതിയിൽ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണൻ അപമര്യാദയായി സംസാരിച്ചെന്നാണ് ആരോപണം.
സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഡോക്ടർക്കെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.
മുഖംമൂടി ധരിച്ചെത്തി വന്‍ മോഷണം
ചവറ: ചവറയില്‍ മുഖംമൂടി ധരിച്ചെത്തി മോഷണം. ഇന്നലെ പുലര്‍ച്ചെ ചവറ മുഖംമൂടി ജംഗ്ഷനിലെ തുണിക്കടയിലാണ് സംഭവം. ക്രിസ്മസ് പാപ്പായുടെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കളാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത്. കടയുടെ ഷട്ടറിന് മുന്‍പില്‍ ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന പതിനായിരം രൂപയുടെ വസ്ത്രങ്ങളായിരുന്നു മോഷ്ടാക്കള്‍ അപഹരിച്ചത്. കടയുടെ മുന്‍വശത്തെ ഗ്ലാസ് വാതില്‍ ചവിട്ടിത്തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഇരുവരും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് കടയിലെത്തിയത്. തേവലക്കര പാലയ്ക്കല്‍ സീനത്ത് നിവാസില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. മോഷ്ടാക്കള്‍ക്കായി ചവറ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊല്ലം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. മൈലാപ്പൂര്‍ നാലുതുണ്ടില്‍ വീട്ടില്‍ അട്ട നിഷാദ് എന്ന നിഷാദ് (38) ആണ് അറസ്റ്റിലായത്. രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി രാഖേഷ്.പി.എസിന്റെ മേല്‍നോട്ടത്തിലുള്ള സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തഴുത്തല മൈലാപ്പൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 2.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മയക്ക്മരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂര്‍, ചാത്തന്നൂര്‍ ഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍.
സംഭവത്തില്‍ കൊട്ടിയം പോലീസ് എന്‍ഡിപിഎസ് നിയമപ്രകാരം പ്രതിക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ മുന്‍പും കൊട്ടിയം പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്എച്ച്ഒ വിഷ്ണു സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മെറ്റില്‍ഡാ, സിപിഒ ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഹെൽമെറ്റ് ഉപയോഗിച്ച് പോലീസുകാരന്റെ തലക്ക് അടിച്ചു
ഹെൽമെറ്റ് ഉപയോഗിച്ച് പോലീസുകാരന്റെ തലക്ക് അടിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. പോലീസിനെ ആക്രമിച്ച ആര്യനാട് സ്വദേശി അഖിൽ കൃഷ്ണദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. SAP യിലെ പോലീസുകാരൻ ശ്രീജിത്തിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയത്. ഓണം വരാഘോഷ സമാപനത്തോടനുബന്ധിച്ച് ശ്രീജിത്തടക്കമുള്ള പോലീസുകാർ ഡ്യൂട്ടിയിൽ ആയിരുന്നു. മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ അഖിലിനെയും സുഹൃത്തുക്കളെയും അവിടെനിന്ന് പോലീസ് പറഞ്ഞു വിട്ടു. എന്നാൽ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് അഖിൽ ശ്രീജിത്തിനെ മർദ്ദിക്കുകയായിരുന്നു.
ആരോഗ്യദൗത്യം കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി
ആരോഗ്യദൗത്യം കരാർ ജീവനക്കാരുടെ സേവന കാലാവധി നീട്ടി. രണ്ട് മാസത്തേക്ക് നീട്ടാൻ അനുമതി നൽകിയാണ് ഉത്തരവിറക്കിയത്.ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് നടപടി. പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനാണ് കാലാവധി നീട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ പ്രകടനം, ജോലിയുടെ ആവശ്യകത, അനുവദിച്ച തസ്തികകൾ, ഫണ്ട് ലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. ഓരോ ജീവനക്കാരനെയും പ്രത്യേകം വിലയിരുത്തണമെന്ന് സ്റ്റേറ്റ് മിഷൻ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നവരുടെ കരാർ ആണ് നീട്ടി നൽകുക. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദേശമുണ്ട്.
സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ;കാന്തപുരത്തിന്റെ നിലപാട് ഇരട്ടത്താപ്പോ?
കാന്തപുരത്തിന്റെ നിലപാട് ഇരട്ടത്താപ്പോ?
സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ ചർച്ചയാകുന്നു.
നിലപാടിലെ വൈരുദ്ധ്യത്തിനെതിരെ വിമർശനം. ചർച്ചയായി ഈജിപ്തിലെ സമ്മേളനചിത്രങ്ങൾ. സ്ത്രീകൾക്കൊപ്പം കാന്തപുരം സമ്മേളനവേദിയിൽ.
മർക്കസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിലും സ്ത്രീകൾ.
സ്ത്രീകൾ പങ്കെടുത്തത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ.
സ്ത്രീകൾ വീട്ടിൽ ഇരിക്കേണ്ടവരെന്ന് പറഞ്ഞത് ഇന്നലെ.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന പ്രസ്താവനയിൽ പ്രതിഷേധം ശക്തം.
വിവാദത്തിന്റെ തുടക്കം മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ.
പ്രകോപനം നബിദിന പരിപാടികളിലെ പെൺകുട്ടികളുടെ സാന്നിധ്യം.






































