27.6 C
Kollam
Monday 21st September, 2026 | 05:21:14 PM
Home Uncategorized 20 ലിറ്റര്‍ അനധികൃത മദ്യം പിടികൂടി

20 ലിറ്റര്‍ അനധികൃത മദ്യം പിടികൂടി

കൊല്ലം: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. പുള്ളിക്കട കോളനിയിലെ സി.സി. കുട്ടന്‍ എന്ന രതീഷിന്റെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 375 മില്ലിയുടെ 55 കുപ്പി മദ്യമാണ് കണ്ടെത്തിയത്. ഇയാളെയും പോലീസ് പിടികൂടി. രണ്ടു ബാഗുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബീവറേജിസ് കോര്‍പറേഷന്‍ വഴി സുഹൃത്തുക്കളെ ഉപയോഗിച്ചാണ് ഇയാള്‍ കുപ്പികള്‍ ശേഖരിച്ചിരുന്നത്..