27.6 C
Kollam
Friday 2nd October, 2026 | 10:08:48 PM
Home News Local ആക്രമണകാരിയായ തെരുവ് നായയെ വെടിവച്ച് കൊന്നു

ആക്രമണകാരിയായ തെരുവ് നായയെ വെടിവച്ച് കൊന്നു

Advertisement

അഞ്ചല്‍: അക്രമാസക്തനായ നായയെ വെടിവച്ച് കൊന്നു. കഴിഞ്ഞ ദിവസം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തൊള്ളൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ രാവിലെ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കടിക്കുകയും പലരെയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത തെരുവ് നായയെയാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ വെടിവച്ച് കൊന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നായയില്‍ നിന്നും കൂടുതല്‍ ആള്‍ക്കാര്‍ക്ക് കടിയേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഷൂട്ടറെ വരുത്തി അടുത്തിടെയുണ്ടായ സുപ്രീം കേടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അക്രമകാരിയായ നായയെ വെടിവച്ച് കൊല്ലുകയായിരുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള പറഞ്ഞു.