30.6 C
Kollam
Tuesday 13th October, 2026 | 11:14:43 AM
Home News Breaking News ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; നേതാക്കൾ കസ്റ്റഡിയിൽ

ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം. സിജെപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെ നേതൃത്വത്തിൽ ദേശീയ പതാകയേന്തിയായിരുന്നു പ്രതിഷേധം. ഇരുപതോളം അം​ഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന് പിന്നാലെ സിജെപി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ജെഡിയു ​ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി സംഘം ജന്തർമന്തറിലേക്ക് എത്തിയത്.

ജന്തർമന്തറിൽ സമരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, സിജെപി ഡൽഹി പൊലീസിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നായിരുന്ന മുന്നറിയിപ്പും നൽകിയിരുന്നു. എന്നാല്‍ സിജെപി അപേക്ഷ നൽകി ഒരു മണിക്കൂറിനു ശേഷം, ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന ഉത്തരവ് ഡൽഹി പൊലീസ് ഇറക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് ഡൽഹിയിൽ പതിറ്റാണ്ടുകളായി സമരങ്ങളുടെ ചരിത്രമുള്ള ജന്തർമന്തർ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഈ സ്ഥലങ്ങളിൽ അനുമതി നൽകും. പുതിയ വേദികളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കും.

പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരമാണ് പരിമിതപ്പെടുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടപടികൾ ശക്തമായിരിക്കെയാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here