30.6 C
Kollam
Tuesday 13th October, 2026 | 12:21:36 PM
Home News Breaking News പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണമാകാമെന്ന് ഹൈക്കോടതി

പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണമാകാമെന്ന് ഹൈക്കോടതി

കൊച്ചി:ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി നൽകിയ ഹരജിയിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് തടസമില്ലെന്ന്  ഹൈക്കോടതി നിരീക്ഷിച്ചു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ മൂല്യനിർണയത്തിൽ 58 മാർക്കിന്റെ ചോദ്യങ്ങൾ മനഃപൂർവം ഒഴിവാക്കി നിയമനം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം  ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി  അന്വേഷണവുമായി പി.എസ്.സി സഹകരിക്കാത്തതിനെയും, ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെയും കോടതി നേരത്തെ വിമർശിച്ചിരുന്നു. “യുവതലമുറയുടെ പ്രതീക്ഷകൾ സംരക്ഷിക്കപ്പെടണം” എന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്വാധീനങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് എ. ബദറുദിന്റെ ബെഞ്ചാണ് പി.എസ്.സിയുടെ ഹർജി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here