കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49) ആണ് മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് തങ്കമണിയുടെ ജീവൻനഷ്ടമായതെന്ന് കുടുംബം ആരോപിച്ചു.
ഒക്ടോബർ എട്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. ഒമ്പതിന് റൂമിലേക്ക് മാറ്റിയെങ്കിലും ഛര്‍ദ്ദിയും പനിയും തുടങ്ങി. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കും. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നാലെ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു.



























