26.7 C
Kollam
Friday 25th September, 2026 | 11:57:04 PM
Home News Breaking News ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ചിനിടെ എ.എ. റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെയാണ് പൊലിസിന്‍റെ നടപടിയുണ്ടായത്. പ്രതിഷേധത്തിനിടെ റഹീമിനെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here