തേവലക്കര.ചേനങ്കര ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കണമെന്ന് ആന്റി കറപ് ഷ ൻ ആൻഡ് സോഷ്യൽ ജസ്റ്റിസ് മിഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തുടർച്ചയായ അപകടങ്ങൾ സംഭവിക്കുന്ന ചേനങ്കര ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് നിരവധി കാലങ്ങളായി ആവശ്യമുന്നയിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സിസ്റ്റം അനിവാര്യമാണെന്നും അധികാരികൾ അടിയന്തരമായി ലൈറ്റ് സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് കൺവെൻഷൻ തേവലക്കര ചേന്നങ്കര മുക്ക് വ്യാപാര ഭവനിൽ ചേർന്നു.നാഷണൽ പ്രസിഡന്റ് തോമസ് വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിൽ വാസുദേവൻ സ്വാഗതം പറഞ്ഞു.ചെയർമാൻ പി. ടി ശ്രീകുമാർ,നാഷണൽ ജനറൽ സെക്രട്ടറി കണ്ടോലിൽ ചന്ദ്രൻ പിള്ള, ജില്ലാ പ്രസിഡന്റ് അൻഷാദ് പേർഷ്യൻ ജ്യുവല്ലറി , N C രാജഗോപാൽ, മേരിദാസൻ. Y, ഇടത്തറ ഷാജഹാൻ, ടി.എസ് രാധാകൃഷ് എന്നിവർ സംസാരിച്ചു. 15 അംഗ താലൂക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. അനിൽകുമാർ B കോതമംഗലം ( പ്രസിഡന്റ് ) ഷെബീർ സെഞ്ച്വറി ( സെക്രട്ടറി ).േവലക്കര.






























