Home News Local കോവൂർപ്പെരുമ മന്ത്രി PC വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

കോവൂർപ്പെരുമ മന്ത്രി PC വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

മൈനാഗപ്പള്ളി. കോവൂർ ഗ്രാമത്തിലെ പ്രതിഭകളെ ആദരിക്കുന്ന കോവൂർപ്പെരുമ മന്ത്രി PC വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ, പി രാജേന്ദ്രപ്രസാദ്, തുളസീധരൻ പിള്ള, പി എസ് ഗോപകുമാർ, എബി പാപ്പച്ചൻ, ബിജിമോൾ, ജിജി എന്നിവർ സംസാരിച്ചു. കോവൂർ ഗ്രാമത്തിൽ ജനിച്ച മന്ത്രി പിസി വിഷ്ണു നാഥിനും, ഉല്ലാസ് കോവൂർ MLA യ്ക്കും ചടങ്ങിൽ ജന്മനാടിൻ്റെ ആദരവ് നൽകി. നാട്യ ഡാൻസ് അക്കാഡമിയുടെ നൃത്താവിഷ്ക്കാരം ചടങ്ങിന് മിഴിവേകി.

കോവൂർ ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ളയാൾ, റാങ്ക് നേടിയവർ, പി എസ് സി ജോലി കിട്ടിയവർ, full A+ നേടിയവർ, മികച്ച ക്ഷീര കർഷക, കുടുംബശ്രീ നേതാക്കൾ ആശാ പ്രവർത്തകർ ഹരിതകർമ്മസേനാംഗങ്ങൾ, തുടങ്ങി 80 പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here