28.2 C
Kollam
Sunday 11th October, 2026 | 08:38:27 PM
Home News Local മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം

മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം മഴത്തുള്ളിയിലെ പെൺവെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം ഉദ്ഘാടനം ചെയ്തു. മഴത്തുള്ളി കൂട്ടംബാലവേദി സെക്രട്ടറി എസ്.ആബിദ് അധ്യക്ഷത വഹിച്ചു.

എ കെ എസ് റ്റി യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.സുധീർഖാൻ റാവുത്തർ ബാലിക ദിന സന്ദേശം നല്കി. ഹർഷ ഫാത്തിമ, ആർ.മുംതാസ്, എസ്. ഐറ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഗ്രന്ഥശാല ബാലവേദി കൂട്ടുകാരി എസ്. ഐറയെ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here