ശാസ്താംകോട്ട.WORLD MENTAL HEALTH DAY യോട് അനുബന്ധിച്ച് ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെയും ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(LENSFED )കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ “ജീവിതശൈലി രോഗങ്ങൾ എങ്ങനെ തടയാം “എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും ഗ്രന്ഥശാലാ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. ബിജു പി. ആർ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശാസ്താംകോട്ട പഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാർ. എസ് ഉദ്ഘാടനം നിർവഹിച്ചു.
ലെൻസ്ഫെഡ് ജില്ലാ വൈസ് പ്രസിഡന്റ് കെ.മണിക്കുട്ടൻ പിള്ള മുഖ്യ അതിഥി ആയിരുന്ന യോഗത്തിൽ വെൽനസ് കോച്ച് സാബു ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഗ്രന്ഥശാല ഭാരവാഹികളായ ശ്രീ സൈറസ് പോൾ, ഡോ. ഗോപകുമാർ,അബ്ദുൾ റഷീദ്, ഷാജഹാൻ, ലാലു കുട്ടൻ പോറ്റി, റൂബി സുധീർ, ഷീല കുമാരി ലെൻസ്ഫെഡ് ഏരിയ പ്രസിഡന്റ് ശ്രീ. ഷംനാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമന്വയ സെന്റർ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്എയ്ഡ്സ് സെന്ററിലെ ഓഡിയോളജിസ്റ്റ്.വീണാകൃഷ്ണൻ,വെൽനസ് കോച്ച് മാരായ സാബു, ശോഭാ സാബു എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ലെൻസ്ഫെഡ് ഏരിയ സെക്രട്ടറി കെ. കെ ഷീജ മോൾ സ്വാഗതവും ഏരിയാ ട്രഷറർ ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.
































