27.5 C
Kollam
Friday 9th October, 2026 | 09:16:16 PM
Home News Local കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിൽ 52-ാമത് സി.ബി സ്മാരക നവരാത്രി സംഗീതോത്സവം ഒക്ടോബർ11 മുതൽ 21 വരെ നടക്കും.ദിവസവും ഭാഗവതപാരായണം,പ്രഭാഷണം, സംഗീതസദസ്,ചുറ്റുവിളക്ക്, നൃത്തനൃത്യങ്ങൾ,വിദ്യാരംഭം,താലപ്പൊലി,കഥകളി എന്നിവ ഉണ്ടാകും.11ന് വൈകിട്ട് 7ന് കീഴ്ത്താമരശേരിമഠം ബ്രഹ്മശ്രീ ജെ.കേശവരുഭട്ടതിരി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.തുടർന്ന് റ്റി.എൻ.എസ് കൃഷ്‌ണ ചെന്നൈ അവതരിപ്പിക്കുന്ന സംഗീതസദസ്,12ന് വൈകിട്ട് 7ന് വോക്കോ വയലിൻ,13 ന് വൈകിട്ട് 7ന് വീണ വേണുവയലിൻ,14ന് വൈകിട്ട് 7ന്
മുഖത്തല ശിവജിയുടെ സംഗീതസദസ്,15ന് വൈകിട്ട് 7ന് ഫാക്‌ട് സുധീപ് മോഹൻ അവതരിപ്പിക്കുന്ന സംഗീതസദസ്,16ന് വൈകിട്ട് 7ന് ബാംഗ്ലൂർ രവി കിരൺ അവതരിപ്പിക്കുന്ന സംഗീതസദസ്,17ന് വൈകിട്ട് 7ന് പെരുമ്പുഴ പ്രമോദ് അവതരിപ്പിക്കുന്ന സംഗീതസദസ്,18ന് വൈകിട്ട് 7ന് ഗാനപ്രവീണ പട്ടാഴി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീതസദസ്,9ന് നൃത്തനൃത്യങ്ങൾ,19ന് വൈകിട്ട് 7ന്
കടമ്പനാട് വിജയൻ അവതരിപ്പിക്കുന്ന സംഗീതസദസ്, 20ന് വൈകിട്ട് 7ന്
പ്രശാന്ത് കൈമൾ ഏറ്റുമാനൂർ അവതരിപ്പിക്കുന്ന സംഗീതസദസ്,സമാപന ദിവസമായ ഒക്ടോബർ 21ന് രാവിലെ 5.30 ന് സരസ്വതീപൂജ,വിദ്യാരംഭം,വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര,രാത്രി 7ന് കഥകളി എന്നിവ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here