ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൻ്റെ സ്ഥാപകദിനവും
സ്ഥാപക ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിലിൻ്റെ തിരുനാളും സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ആത്മീയതയുടെയും വിദ്യാഭ്യാസദർശനത്തിന്റെയും മഹത്തായ സന്ദേശങ്ങൾ പങ്കുവെച്ചു.
മാർത്താണ്ഡം ബിഷപ്പ് മോസ്റ്റ് റവ. ഡോ. വിൻസെൻ്റ് മാർ പൗലോസ്, തിരുവനന്തപുരം മേജർ ആർച്ചുബിഷപ്പിൻ്റെ ഓക്‌സിലറി ബിഷപ്പ് മോസ്റ്റ് റവ. ഡോ. യോഹന്നാൻ മാർ അലക്‌സിയോസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
“A Day to Celebrate the Guiding Light” സന്ദേശത്തെ ആസ്പദമാക്കിയായിരുന്നു സ്ഥാപകദിനാഘോഷം. വിശ്വാസം, ദർശനം, സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസരംഗത്ത് ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നൽകിയ സംഭാവനകളും ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ വളർച്ചയ്ക്കും മികവിനും അദ്ദേഹം നൽകിയ നേതൃത്വവും ചടങ്ങിൽ അനുസ്മരിച്ചു.
കാലം നൽകുന്ന ഓരോ വെല്ലുവിളികളും നേരിടാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്നതാണ് ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നൽകിയ സന്ദേശം.
പി.ടി.എ. പ്രസിഡൻ്റ്, പ്രിൻസിപ്പൽ, അഡ്‌മിനിസ്ട്രേറ്റർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ, വൈദികർ, ഇടവകാംഗങ്ങൾ, ബന്ധുമിത്രാദികൾ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു….


































