27.7 C
Kollam
Monday 5th October, 2026 | 09:55:57 PM
Home News Local പുത്തൂർ എസ്.എൻ പുരത്ത് മധ്യവയ്സകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ എസ്.എൻ പുരത്ത് മധ്യവയ്സകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ:മധ്യവയസകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കാരിക്കൽ വളവിൽ കിഴക്കതിൽ വീട്ടിൽ വിനയചന്ദ്രനാണ് (60) മരിച്ചത്.എസ്.എൻ പുരം വള്ളാതുണ്ടിൽ ഭാഗത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് പൂത്തൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പുത്തൂരിലെ സ്വകാര്യ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു.നേരത്തെ വിദേശത്തായിരുന്ന വിനയചന്ദ്രൻ കോവിഡ് സമയത്താണ് നാട്ടിൽ മടങ്ങി എത്തിയത്.കുടുംബ പ്രശനങ്ങളെ തുടർന്ന് വർഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ:ബിന്ദു.മക്കൾ:അഞ്ജന,അഥീന.

LEAVE A REPLY

Please enter your comment!
Please enter your name here