Advertisement
അഷ്ടമുടിക്കായലിൽ നടക്കുന്ന 12-മത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിലോടും അനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.




























