കരുനാഗപ്പള്ളി . സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ഭാരത സർക്കാർ യുവജന കായിക മന്ത്രാലയം കൊല്ലം മേരാ യുവ ഭാരത് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളനാതുരുത്ത് തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവൽക്കരണപരിപാടി സംഘടിപിപ്പിക്കുകയും ചെയ്തു. ദിനാചാരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് ഉദ്‌ഘാടനം ചെയ്തു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം മുഖ്യാതിഥിയായിരുന്നു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഉപസമിതി കൺവീനർ റംഷാദ്. എസ്,സബർമതി ഗ്രന്ഥശാല
സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ,ഓമനക്കുട്ടൻ,ഭാരവാഹികളായ സുനിൽ പൂമുറ്റം,ഷീബ.എസ്, ഗംഗ.വി,അദ്വൈദ് ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.


































