27.5 C
Kollam
Friday 18th September, 2026 | 10:28:35 PM
Home News Local എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഒറ്റയാൻ സമരവുമായി സിപിഎം അംഗം

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഒറ്റയാൻ സമരവുമായി സിപിഎം അംഗം

ശാസ്താംകോട്ട:എൽഡിഎഫ് ഭരിക്കുന്ന ശാസ്‌താംകോട്ട പഞ്ചായത്തിനെതിരെ ഒറ്റയാൻ സമരവുമായി സിപിഎം അംഗം.ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാറാണ് സെക്രട്ടറിയുടെ മുറിക്കു മുൻപിൻ കിടന്നു പ്രതിഷേധിച്ചത്.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം പഞ്ചായത്തിലെ പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തിരുന്നു.ആഞ്ഞിലിമൂട് മുതൽ ഭരണിക്കാവ് വരെ പാതയോരങ്ങളിലെ ബോർഡുകളാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.

വ്യാഴാഴ്ച നടന്ന വിശ്വകർമ്മ ജയന്തി ആഷോഷങ്ങളുടെ ഭാഗമായി ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബോർഡും ഉദ്യോഗസ്ഥർ മാറ്റുകയുണ്ടായി.ഇത് ടൗൺ വാർഡ് മെമ്പറുടെ അനുമതിയോടെയാണെന്നും പ്രതിഷേധാർഹമാണെന്നും ആരോപിച്ച് വിശ്വകർമ്മ സമുദായ നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു.എന്നാൽ താനറിയാതെയാണ് ബോർഡ് മാറ്റൽ പ്രസഹനം നടത്തിയതെന്ന ആക്ഷേപവുമായി മെമ്പർ രംഗത്ത് എത്തുകയും വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയെ പരാതി അറിയിക്കുകയും ചെയ്തു.

തുടർന്ന് ബാക്കി ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തയ്യാറാകാതിരുന്നതും മെമ്പറെ ചൊടിപ്പിച്ചു.തുടർന്നാണ് സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കിടന്നു പ്രതിഷേധിച്ചത്.തുടർന്ന് ഉച്ചയോടെ ഫ്ലക്സ് ബോർഡുകൾ മാറ്റാൻ തയ്യാറായതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here