27.5 C
Kollam
Friday 18th September, 2026 | 11:36:02 PM
Home News Breaking News ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡർ. ഡൽഹി സർക്കാരിന്റെ തൊഴിൽപരിശീലന പദ്ധതിയായ ‘ജൻ കൗശൽ കേന്ദ്ര’യുടെ ഔദ്യോഗിക പോസ്റ്ററിലാണ് സഞ്ജു സാംസൺ ഇടംനേടിയത്.

യുവതലമുറയ്ക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പാക്കുക ലക്ഷ്യമിട്ട് ഡൽഹി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ജൻ കൗശൽ കേന്ദ്ര. വിവിധ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here