27.6 C
Kollam
Thursday 27th August, 2026 | 11:02:35 AM
Home News Local കുളത്തൂപ്പുഴയിൽ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് മുന്നോട്ട് ഉരുണ്ടു, മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, വിഡിയോ ദൃശ്യം

കുളത്തൂപ്പുഴയിൽ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് മുന്നോട്ട് ഉരുണ്ടു, മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, വിഡിയോ ദൃശ്യം

കൊല്ലം. കുളത്തൂപ്പുഴയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് 32കാരന് ദാരുണാന്ത്യം.കുളത്തുപ്പുഴ അമ്പതേക്കർ വില്ലുമല തടത്തരികത്ത് വീട്ടിൽ 32വയസ്സുള്ള സജിയാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടുകൂടി കുളത്തൂപ്പുഴ തെന്മല റോഡിൽ നെടുവണ്ണൂർ കടവിന് സമീപത്താണ് അപകടം നടന്നത്.

സുഹൃത്തുക്കളുമൊത്ത നെടുവണ്ണൂർ കടവിൽ ജീപ്പിൽ എത്തിയ സമയം ജിപ്പ് ഓടിച്ചിരുന്ന വനം വകുപ്പിലെ ജീവനക്കാരൻ ജീപ്പ് നിർത്തിയ ശേഷം ചെക്ക് പോസ്റ്റിലേക്ക് പോയ സമയം ജീപ്പിന്റെ ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി പുറത്തിറങ്ങി വന്ന് ജീപ്പിന്റെ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് മുന്നോട്ട് ഉരുണ്ടു പോവുകയായിരുന്നു ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് റോഡിന് സൈഡിലെ കുഴിയിലേക്ക് മറിയുകയും സജിക്ക് ജീപ്പിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സജിയെ പുറത്തെടുത്ത് കുളത്തുപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സജിയുടെ മൃതദേഹം കുളത്തുപ്പുഴയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുളത്തുപ്പുഴ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here