28.3 C
Kollam
Wednesday 30th September, 2026 | 09:50:24 PM
Home News Local ‘അവൾ തുന്നിയ ആകാശം’ : പ്രകാശനം ചെയ്തു

‘അവൾ തുന്നിയ ആകാശം’ : പ്രകാശനം ചെയ്തു

ശാസ്താംകോട്ട: ബ്രൂക്ക്ഇന്‍ര്‍ നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആൻ മേരി മാത്യു രചിച്ച ‘അവൾ തുന്നിയ ആകാശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവഹിച്ചു.. കുട്ടികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം അവസരങ്ങൾ പ്രചോദനമാകട്ടെ എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് KSMDC കോളേജ് മുൻ പ്രിൻസിപ്പലും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. സി. ഉണ്ണികൃഷ്‌ണൻ സംസാരിച്ചു. സ്കൂൾ അഡ്‌മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രസാധകനുമായ വി.ടി. കുരീപ്പുഴ പുസ്തകാവതരണം നടത്തി.

ചടങ്ങിൽ വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് അംബികാ കുമാരി ജെ., റവ. ഫാ. എബ്രഹാം ജെ. പണിക്കർ, എഴുത്തുകാരൻ ഷിബു ജോസ്, പഞ്ചായത്ത് അംഗം പ്രമീള കുമാരി, റവ. ഫാ. ഡാനിയൽ ജോർജ്ജ്, എഴുത്തുകാരിയും അധ്യാപികയുമായ ദീപിക രഘുനാഥ്, റവ. ഫാ. ബിജോയ് സി.പി., കല്ലട വലിയപള്ളി ട്രസ്റ്റി അച്ചൻ കുഞ്ഞ് എന്നിവർ ആശംസകൾ അറിയിച്ചു.

ഗ്രന്ഥകർത്താവ് ആൻ മേരി മാത്യു മറുമൊഴിയും, മാത്യു കെ. അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി. കൊല്ലം സ്ഥിതി പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയത്.