ശാസ്താംകോട്ട:കുളിക്കുന്നതിനിടയിൽ
ചക്കുവള്ളി ചിറയിൽ കാണാതായ പള്ളിമുറി സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തു.പോരുവഴി പള്ളിമുറി ചിറയുടെ തെക്കതിൽ ബാബു സി.സി(51)യുടെ മൃതദേഹമാണ് കണ്ടെടുത്തത്.മൂന്ന് ദിവസമായി ശാസ്താംകോട്ട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.ചൊവ്വാഴ്ച ശാസ്‌താംകോട്ട,കൊല്ലം ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ 6.45ഓടെ
ചിറയുടെ തെക്ക് കിഴക്കു ഭാഗത്ത് നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.തിരച്ചിൽ നടത്തുന്നതിനായി എൻഡിആർ സേനയും സ്ഥലത്ത് എത്തിയിരുന്നു.ശൂരനാട് പൊലീസിൻ്റെ നേതൃത്വത്തിൽ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശാസ്‌താംകോട്ട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വേണുവിൻ്റെ നേതൃത്വത്തിൽ കൊല്ലം സ്കൂബ ടീം അംഗങ്ങളായ വിജേഷ്.വി,ശരത്.എസ്,സുരേകുമാർ.ജെ,അഖിൽ.വി,വിവേക്.എസ്.കുമാർ,വിജിൻ.ബി,ശാസ്താംകോട്ട സ്കൂബ ടീം അംഗങ്ങളായ ഗോപകുമാർ.വി.ആർ,ഷാനവാസ്.എസ്, ഹോംഗാർഡ്മാരായ ബിജുകുമാർ.വി,പ്രദീപ്.ജി എന്നിവർ പങ്കെടുത്തു.
































