29.5 C
Kollam
Friday 9th October, 2026 | 01:30:51 PM
Home News Local പോരുവഴി ഇടയ്ക്കാട്ടിലെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന കേസില്‍ ട്വിസ്റ്റ്, കുന്നത്തൂർ...

പോരുവഴി ഇടയ്ക്കാട്ടിലെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന കേസില്‍ ട്വിസ്റ്റ്, കുന്നത്തൂർ സ്വദേശി മാനേജരെ തൂക്കി

ചന്ദ്രു

ശാസ്‌താംകോട്ട:പോരുവഴി ഇടയ്ക്കാട്ടിലെ ആമസോൺ ഔട്ട്ലെറ്റിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്ന കേസിൽ മാനേജർ കുന്നത്തൂർ സ്വദേശിയായ ചന്ദ്രു അറസ്റ്റിൽ.മോഷണം കൗമാരക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച ഇയ്യാളെ കേന്ദ്രീകരിച്ച് ശൂരനാട് പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.ഷട്ടർ താക്കോൽ ഉപയോഗിച്ച് തുറന്നു മോഷണം നടത്തിയതാണെന്ന് പ്രാഥമിക പരിശോധനയിൽ പോലീസിന് ബോധ്യപ്പെട്ടിരുന്നു.

ജീവനക്കാർ ആരെങ്കിലുമാകാം മോഷണം നടത്തിയത് എന്ന നിഗമനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജീവനക്കാരെ മുഴുവൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.ഇതിനിടയിൽ സ്ഥാപനത്തിൽ അവസാനം വന്നുപോയ ജീവനക്കാരെ കുടുക്കുന്ന തരത്തിൽ മാനേജർ മൊഴി നൽകി.എന്നാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച് ശൂരനാട് സിഐയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിൽ മാനേജർ കുടുങ്ങുകയായിരുന്നു.തുടർന്നാണ് ഇയ്യാളെ കസ്റ്റഡിയിലെടുത്തത്.