29.5 C
Kollam
Friday 9th October, 2026 | 01:31:04 PM
Home News Local മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതിയെ പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതിയെ പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം: പിറ്റ് എന്‍ഡിപിഎസ് നിയമത്തിലെ നിരോധിത മയക്ക് മരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. പാരിപ്പിള്ളി തെറ്റിക്കുഴി, ആശാരിവിള വീട്ടില്‍ ഗോകുല്‍(33)നെ ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്.
ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും, വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലില്‍ വെച്ച് അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആണ്
പിറ്റ് എന്‍ഡിപിഎസ് നിയമം നടപ്പിലക്കിയിരിക്കുന്നത്. മാരക ലഹരി മരുന്നായ എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയതുള്‍പ്പെടെ 2023 മുതല്‍ രജിസ്റ്റര്‍ ചെയ്ത പത്ത് എന്‍ഡിപിഎസ് കേസുകളില്‍ ഗോകുല്‍ പ്രതിയാണ്.