Home News Local ലഹരിക്കെതിരെ ഗോളടിച്ച് വിദ്യാരംഭം സെൻട്രൽ സ്കൂൾ; ലോകകപ്പ് ആവേശത്തിൽ 2026 ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഗോളടിച്ച് വിദ്യാരംഭം സെൻട്രൽ സ്കൂൾ; ലോകകപ്പ് ആവേശത്തിൽ 2026 ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു


​ശാസ്താംകോട്ട : ലോകകപ്പ് ഫുട്ബോൾ ആവേശത്തോടനുബന്ധിച്ച് ക്യാമ്പസുകളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രതിരോധവുമായി വിദ്യാരംഭം സെൻട്രൽ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന്റെയും കായിക വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ 2026 ഷൂട്ട്‌ ഔട്ട്‌’ എന്ന പേരിൽ മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
​ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ കായിക വിനോദങ്ങൾക്കും ഇത്തരം കൂട്ടായ്മകൾക്കും വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലഹരിക്ക് എതിരെ പ്രതീകാത്മകമായി ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിക്കൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.


​ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ക്യാമ്പസ് ഒന്നടങ്കം അണിനിരന്നപ്പോൾ അതൊരു ചരിത്ര നിമിഷമായി മാറി.
​തുടർന്ന് സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന നൂറ്റമ്പതോളം വരുന്ന സ്റ്റാഫും, രണ്ടായിരത്തോളം വരുന്ന വിദ്യാർത്ഥികളും ലഹരിവിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് ആവേശത്തോടെ ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റി. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.
​സ്കൂളിലെ പി.ടി അധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. ലോകകപ്പിന്റെ ലഹരിയിൽ മയങ്ങുന്ന ലോകത്തിന് മുന്നിൽ, യഥാർത്ഥ ലഹരി കായികരംഗമാണെന്ന വലിയൊരു സന്ദേശം നൽകാൻ ഈ പരിപാടിയിലൂടെ സാധിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here