30.1 C
Kollam
Thursday 8th October, 2026 | 01:20:46 PM
Home News Local കുന്നത്തൂരിൽ ആളില്ലാത്ത വീടുകളിൽ കതക് തകർത്ത് മോഷണം

കുന്നത്തൂരിൽ ആളില്ലാത്ത വീടുകളിൽ കതക് തകർത്ത് മോഷണം

കുന്നത്തൂർ:കുന്നത്തൂരിൽ ആളില്ലാത്ത രണ്ട് വീടുകളിൽ മുൻ വശത്തെ കതക് തകർത്ത് മോഷണം.ഐവർകാല പുത്തനമ്പലം കരയോഗം ജംഗ്ഷനു സമീപം റോയി ഭവനിൽ റെജി,ഉഷസിൽ തോമസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.റെജിയും കുടുംബവും വിദേശത്തും തോമസും കുടുംബവും അയൽ സംസ്ഥാനത്തുമാണ്.

റെജിയുടെ വീട്ടിൽ ജോലിക്ക് എത്തുന്ന സ്ത്രീയാണ് കതക് തകർത്ത് മോഷണം നടന്നതായി അറിയിച്ചത്.ഇവിടെ നിന്നും നാല് ഗ്രാം സ്വർണവും 10000 രൂപയും കവർന്നതായാണ് പ്രാഥമിക നിഗമനം.അടുത്ത ദിവസമാണ് തോമസിൻ്റെ വീട്ടിൽ കതക് തകർത്ത് മോഷ്ടാക്കൾ കയറിയതായി ശ്രദ്ധയിൽപ്പെട്ടത്.വിവരമറിഞ്ഞ്
ശാസ്‌താംകോട്ട പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.ഫിംഗർപ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.