26.1 C
Kollam
Saturday 22nd August, 2026 | 07:11:17 AM
Home News Local ശാസ്‌താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് ആർഎസ്പി മാർച്ച് നടത്തി

ശാസ്‌താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് ആർഎസ്പി മാർച്ച് നടത്തി

ശാസ്താംകോട്ട:പഞ്ചായത്ത് ഓഫീസിലെ ലക്ഷങ്ങളുടെ അഴിമതിയിൽ സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്യേഷിക്കുക,നിലവിലെ പഞ്ചായത്ത്
ഭരണസമിതി പിരിച്ചു വിടുക,തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർഎസ്പി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്‌താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും
ധർണയും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ.ജി വിജയദേവൻപിള്ള അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി പി.ജി സുധാകരൻ പിള്ള സ്വാഗതം പറഞ്ഞു.പാങ്ങോട് സുരേഷ്,തുണ്ടിൽ നിസ്സാർ,വിജയചന്ദ്രൻ നായർ,വേണുഗോപാൽ,ബഷീർ പനപ്പെട്ടി,സുജിത് പവിത്രേശ്വരം,ഡി.അലക്സ് കുട്ടി,കല്ലട റാഫേൽ,പിന്നാട്ട് ബാബു എന്നിവർ സംസാരിച്ചു.പോസ്റ്റാഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ചന്ദ്രബാബു,ലാസർ,ജയകുമാർ,ആനന്ദൻ, നവാസ് ചേമത്തറ,നാസർ,ബദർ,സുമ, ചന്ദ്രശേഖരൻ ഉണ്ണിത്താൻ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.