Home News Local അപകട രഹിത യാത്രക്ക് സേഫ്റ്റി മിറർ സ്ഥാപിച്ചു

അപകട രഹിത യാത്രക്ക് സേഫ്റ്റി മിറർ സ്ഥാപിച്ചു

ഓച്ചിറ. പായിക്കുഴി ഒന്നാം വാർഡിൽ, വാർഡിലെ വാർഡ് മെമ്പർ കൂടിയായ ഗ്രാമ പഞ്ചായത്ത്‌ വൈസ് വൈസ് പ്രസിഡന്റ് മുബീന നാസിം ന്റെ നേതൃത്വത്രിൽ സുരക്ഷ മിററുകൾ സ്ഥാപിക്കുന്ന പദ്ധതി ക്ക് തുടക്കമായി.പ്രദേശത്തെ വിവിധ വ്യക്തികളുടെയും ക്വാളിറ്റി ലെതർ പാലസ് ന്റെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്നലെ വാഹന അപകടം സംഭവിച്ച പ്രയാർ പാലത്തിനു സമീപം ആദ്യത്തെ മിറർ സ്ഥാപിച്ചു കൊണ്ട്, ജില്ലാ പഞ്ചായത്ത്‌ അംഗം നജീബ് മണ്ണെൽ ഉത്ഘാടനം ചെയ്തു. മുബീന നാസിം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അൻസാർ മലബാർ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എസ്. സുൽഫിഖാൻ, സോമൻ പിള്ള,OCV ചെയർമാൻ രാധാകൃഷ്ണൻ റൂഫ് വേൾഡ്,നാസിം ചിറയിൽ, ഷമീർ പുത്തൻ ബംഗ്ലാവ്, ഷാജി ചോയസ്, ഷുക്കൂർ പായിക്കുഴി,സജീർ, നൈസൽ ബദറുദീൻ,സലിം കുളങ്ങര, രഞ്ജിത്ത്,ഷൈലജ,ഷമീർ മുണ്ടുകൊട്ടയിൽ,വേണു വേലായുധൻ,ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.