24.7 C
Kollam
Saturday 18th July, 2026 | 07:50:13 AM
Home News Local ഉദയാ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ , തിരുനല്ലൂർ കരുണാകരൻ അനുസ്മരണം നടത്തി

ഉദയാ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ , തിരുനല്ലൂർ കരുണാകരൻ അനുസ്മരണം നടത്തി

ഉദയാ ജംഗ്ഷൻ: മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ, തിരുനല്ലൂർ കരുണാകരൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി മുൻ പ്രസിഡന്റ് അഡ്വ.റ്റി. മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗംകവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

ഭരണ സമിതിയംഗം ആർ. മോഹനൻ പിള്ള ആശംസാ പ്രസംഗം നടത്തി. ലൈബ്രറി മുൻ സെക്രട്ടറി കെ.പ്രസന്നകുമാർ സ്വാഗതവും ലൈബ്രേറിയൻ ജെ.ജയകുമാരി നന്ദിയും പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ,വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ, എസ്. മായാദേവി, മണക്കാട്ടു രവീന്ദ്രൻ, യുവത പ്രസിഡന്റ് അജു.ജി.നാഥ്, ലൈബ്രേറിയൻ ഇ. ഷജീന,കോയിക്കൽ സുരേഷ്, പി. അശോക് കുമാർ,ഇഞ്ചക്കോട്ടു ഫിലിപ്പോസ് എന്നിവർ നേതൃത്വം നല്കി. ജൂൺ 16 – ന് ആരംഭിച്ച പക്ഷാചരണം ജൂലൈ 7-നു് ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിക്കും.