25.7 C
Kollam
Tuesday 6th October, 2026 | 05:30:27 AM
Home News Local മൈനാഗപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം

മൈനാഗപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം

ശാസ്താംകോട്ട : മൈനാഗപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം എസ് .എൻ . ഡി . പി കുന്നത്തൂർ യൂനിയൻ മുൻ ജന.സെക്രട്ടറി ശ്രീലയം ശ്രീനിവാസൻ്റെ ഉദയാ ജംഗ്ഷനിലുള്ള വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞ ആറു മാസത്തോളമായി ശ്രീനിവാസനും കുടുംബവും സ്വിറ്റ്സർലൻ്റിൽ മകനോടൊപ്പമാണ് താമസം.അതിനാൽ ഇവിടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ബന്ധുവും സമീപവാസിയുമായ രാധാകൃഷ്ണനാണ് ഇടയ്ക്ക് ഇവിടെ എത്തി നോക്കുന്നത്. എന്നാൽ രാധാകൃഷ്ണനും രണ്ട് മൂന്ന് ദിവസം മുമ്പാണ് ഇവിടെ വന്ന് നോക്കി പോയത്.

തിങ്കളാഴ്ച സെൻസസ് എടുക്കുന്നതിൻ്റെ ഭാഗമായി വീട്ട് നമ്പർ നോക്കാൻ രാധാകൃഷണൻ എത്തിയപ്പോഴാണ് വീടിൻ്റെ മുൻ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് മറ്റ് ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയും ശാസ്താംകോട്ടഎസ്. ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. മറ്റ് മുറികളുടെയും അടുക്കള ഭാഗത്തെയും വാതിലുകൾ തകർക്കുകയും
അലമാരകൾ എല്ലാം കുത്തി തുറക്കുകയും ചെയ്തിട്ടുണ്ട്.
മുറിയിൽ ഇരുന്ന് മദ്യപിച്ച ലക്ഷണവും കാണിക്കുന്നുണ്ട്. മോഷ്ടാക്കൾ സി.സി. റ്റി. വി യുടെ ഹാർഡ് ഡിസ്കും മോണിറ്ററും അപഹരിക്കുകയും ചെയ്തിട്ടുണ്ട്. ഉടമസ്ഥർ നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് അന്വഷണം തുടരുന്നുണ്ട്.