ശാസ്താംകോട്ട. ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക് സമ്മേളനവും കുടുംബസംഗമവും
ഏഴാം മൈൽ കൺവെൻഷൻ സെന്ററിൽ നടന്നു
താലൂക്ക് പ്രസിഡന്റ് അനിരുദ്ധൻ അധ്യക്ഷൻ ആയ യോഗം കുന്നത്തൂർ എം ൽ എ ഉല്ലാസ് കോവൂർ ഉദ്ഘാടനം നടത്തി മുക്ക് പണ്ട പണയ മാഫിയക്കു എതിരെ നിയമ നിർമ്മാണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് യോഗത്തിൽ
എം ൽ എ ഉറപ്പു നൽകി ജില്ല വൈസ് പ്രസിഡന്റ് സ്വാഗതവും താലൂക് സെക്രട്ടറി അനിൽകുമാർ റിപ്പോർട്ടും ഖജൻജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ജില്ല പ്രസിഡന്റ് ശുഭവർമ്മരാജ മുഖ്യ പ്രഭാഷണം നടത്തി
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ചികിത്സ ധന സഹായം വിതരണം ചെയ്തു ജില്ല സെക്രട്ടറി വിദ്യാഭ്യാസ അവാർഡുകൾ വിതരണം നടത്തി ജില്ല ട്രഷറർ പുതിയ അംഗങ്ങൾക്ക് ഐഡി വിതരണം ചെയ്തു തുടർന്ന് ജില്ലയിലെ വിവിധ താലൂക്ക് ഭാരവാഹികൾ ആശംസ പ്രസംഗം നടത്തുകഉണ്ടായി
തുടർന്ന് താലൂക് ജോയിന്റ് സെക്രട്ടറി പ്രശാന്ത് നന്ദി രേഖപ്പെടുത്തി ദേശിയ ഗാനത്തോടെ യോഗം സമാപിച്ചു



































