28.3 C
Kollam
Friday 14th August, 2026 | 11:53:43 AM
Home News Local പി കെ എസ് പട്ടികജാതി ക്ഷേമ സമിതി കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു

പി കെ എസ് പട്ടികജാതി ക്ഷേമ സമിതി കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു

ശാസ്താംകോട്ട. പികെ എസ് പട്ടിക ജാതി ക്ഷേമ സമിതി കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ എഴുത്തുകാര്‍ സാംസ്‌കാരിക പ്രതിഭകള്‍ എന്നിവരെ ആദരിച്ചു. വയോജന കമ്മീഷന്‍ ചെയര്‍മാന്‍ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാപ്രസിഡന്‌റ് ടി സുജാത അധ്യക്ഷത വഹിച്ചു.

സിപിഎം ഏരിയാ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ള,പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം ടി ഗോപാലകൃഷ്ണന്‍,ജില്ലാ വൈസ് പ്രസിഡന്‌റ് എന്‍എസ് ശാന്തകുമാര്‍,ഏരിയാ സെക്രട്ടറി ഷിബു ഗോപാല്‍, ജില്ലാ കമ്മിറ്റി അംഗം കെ രമേശന്‍, കെ രാജേന്ദ്രന്‍,കെ വാസുദേവന്‍,ദിവാകരന്‍,കെ സനില്‍കുമാര്‍,രേണുക,ആതിര,ബാലകൃഷ്ണന്‍,പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.