Home Lifestyle Culture വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനാ ദിനാചരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി​

വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനാ ദിനാചരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി​

ശാസ്താംകോട്ട : ദേശീയ വായനാദിനത്തോടനുബന്ധിച്ച് ആയിക്കുന്നം വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
വിദ്യാർത്ഥികൾക്കായി വായനാ മത്സരവും ക്വിസ് മത്സരവും നടത്തി. വിജയികളായവർക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ ഗീതാകുമാരി എസ്. നിർവഹിച്ചു.
രക്ഷിതാക്കൾക്കായി പ്രത്യേക പീഡിയാട്രിക് ആരോഗ്യ ബോധവൽക്കരണ ക്ലാസും വിദ്യാലയത്തിൽ നടന്നു. പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ആഷിഖ് തമീം ക്ലാസിന് നേതൃത്വം നൽകി.
​ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്തു.