ശാസ്താംകോട്ട: പുതിയ അധ്യയനവർഷത്തിൻ്റെ പുതുമയും പ്രതീക്ഷകളും നിറഞ്ഞ അന്തരീക്ഷത്തിൽ ശാസ്താംകോട്ട രാജഗിരി ബ്രൂക് ഇൻ്റർനാഷണൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ കുടുംബത്തിലേക്ക് ആനയിച്ചു.
ചടങ്ങുകൾക്ക് മുന്നോടിയായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.Founder & Director റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ, വിദ്യാഭ്യാസം അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, കുട്ടികളുടെ മാനവിക മൂല്യങ്ങൾ, സൃഷ്ടിപരമായ ചിന്ത, ആത്മവിശ്വാസം, സാമൂഹികബോധം എന്നിവ വളർത്തിയെടുക്കുന്നതിനും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സർഗ്ഗശേഷിയും നേതൃപാടവവും വളർത്താൻ വിദ്യാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസന്റ് സ്വാഗതപ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ടെസ്സി തങ്കച്ചൻ വിശദീകരണം നടത്തി. രക്ഷിതാക്കൾക്കും
കുട്ടികൾക്കായി വിവിധ വിനോദപരിപാടികൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുകയും ഗെയിമുകൾ, വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷത്തൈകളും വിതരണം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായ ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി കൊച്ചുമോൾ സാമുവൽ നന്ദി രേഖപ്പെടുത്തി.




































