ശാസ്താംകോട്ട:സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീമുമായി ചേർന്ന് ശാസ്താംകോട്ട ബസേലിയോസ് മാത്യു സെക്കൻഡ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടത്തിയ എൻഎസ്എസ് വളണ്ടിയർമാർക്ക് വേണ്ടിയുള്ള കൊല്ലം ജില്ലാതല പരിശീലനം സമാപിച്ചു.സമാപന സമ്മേളനം കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഡിസാസ്റ്റർ മാനേജ്മെൻറ് (എൻഎസ്എസ്) ജില്ലാ കോഡിനേറ്റർ ഡോ.ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കോളേജ് ഡയറക്ടർ ഫാദർ തോമസ് വർഗീസ്,ഐഎച്ച്ആർഡി എൻഎസ്എസ് കോഡിനേറ്റർ മനോ രാജേന്ദ്രൻ,ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്,പ്ലാൻ കോഡിനേറ്റർ മീനു ,പ്രോഗ്രാം ഓഫീസർമാരായ ആശാജി,ദർശന ബാബു, ലക്ഷ്മി മോഹൻ,സുരേഷ്.ജി,മാസ്റ്റർ ട്രെയിനർമാരായ ശർമിള,ശരണ്യ,വോളണ്ടിയർ ലീഡർ രഹന എന്നിവർ സംസാരിച്ചു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും പങ്കെടുത്ത 100 വിദ്യാർത്ഥികൾ അടങ്ങിയ പരിശീലനത്തിൽ ദുരന്തനിവാരണത്തിന്റെ വിവിധ വശങ്ങൾ പരിശീലിപ്പിച്ചു.ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനമാണ് ശാസ്താംകോട്ടയിൽ നടന്നത്.ജില്ലയിൽ ഇപ്പോൾ 250 എൻഎസ്എസ് വളണ്ടിയർമാരെ പരിശീലിപ്പിച്ചു കഴിഞ്ഞു.



































