Home News Local എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിക്കാൻ മുസ്ലിം ലീഗിനെ അനുവദിക്കില്ല – കുന്നത്തുർ യൂണിയൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിക്കാൻ മുസ്ലിം ലീഗിനെ അനുവദിക്കില്ല – കുന്നത്തുർ യൂണിയൻ

Advertisement

ശാസ്താംകോട്ട.എസ്എൻഡിപി യോഗത്തെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളെയും അധിക്ഷേപ മുദ്രാവാക്യങ്ങളിലൂടെയും പ്രകോപനപരമായ പ്രകടനങ്ങളിലൂടെയുംതെരുവിൽ ആക്ഷേപിക്കുകയും, കോലം കത്തിക്കുകയും ചെയ്ത മുസ്ലിംലീഗിന്റെ നടപടിയിൽ പ്രതിഷേധിച്ച് കുന്നത്തൂർ യൂണിയൻ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വർഗീയ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെ ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും
മുസ്ലിംലീഗിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിൽ ഉയർന്നുവന്നതോടെ ലീഗിന്റെ കപട മതേതര വാദം പൊളിഞ്ഞിരിക്കുകയാണെന്നും പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ പറഞ്ഞു.

കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവർക്ക് അർഹമായ ആനുകൂല്യങ്ങളോ സ്ഥാനമാനങ്ങളോ ലഭിക്കന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചത് വർഗീയത ആണെന്ന വാദമുയർത്തി ഇല്ലാതാക്കാം എന്നുള്ളത് ലീഗിന്റെ വ്യാമോഹം മാത്രമാണെന്ന് പ്രതിഷേധ സമ്മേളനത്തിന് സ്വാഗതം ആശംസിച്ച യൂണിയൻ സെക്രട്ടറി റാം മനോജ് പറഞ്ഞു യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വക്കറ്റ് സുധാകരൻ, വി. ബേബി കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വക്കേറ്റ് സുഭാഷ് ചന്ദ്ര ബാബു പ്രേം ഷാജി നെടിയവിള സജീവൻ അഖിൽ സിദ്ധ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുഗതൻ രഞ്ജിത്ത് സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു യൂണിയനിലെ ശാഖകളിൽ നിന്നും 300 ഓളം പേർ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here