26.4 C
Kollam
Monday 5th October, 2026 | 04:43:30 AM
Home News Local കരുനാഗപ്പള്ളിയില്‍ ശുചീകരണ പ്രവർത്തനത്തിടയിൽ സ്റ്റേ വയറിൽ നിന്നും യുവാവിനു ഷോക്കേറ്റു

കരുനാഗപ്പള്ളിയില്‍ ശുചീകരണ പ്രവർത്തനത്തിടയിൽ സ്റ്റേ വയറിൽ നിന്നും യുവാവിനു ഷോക്കേറ്റു

കരുനാഗപ്പള്ളി.ശുചീകരണ പ്രവർത്തനത്തിടയിൽ സ്റ്റേ വയറിൽ നിന്നും യുവാവിനു ഷോക്കേറ്റു . കുലശേഖരപുരം തെക്ക്സ്വദേശി സുജിതിനാണ് ഷോക്കേറ്റത് ‘ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സമീപത്തെ കുളം സ്വമേധയാ വൃത്തിയാക്കുന്നതിനിടയിലാണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റത്. കയ്യിലും പുറത്തും കാലിലും മാരകമായി പൊള്ളലേറ്റു. ഭാഗ്യം കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

നിർമ്മാണ തൊഴിലാളിയാണ്.പരാതിപ്പെട്ടപ്പോള്‍ KSEBകൈ മലർത്തുന്ന രീതിയിലാണ് പ്രതികരണമെന്ന് സുജിത് പറയുന്നു. അവിടെവിടെയൊ തോട്ടി വെച്ചിട്ട് ഇദ്ദെഹത്തിന്റെ അനാസ്‌ഥയെന്നാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. സ്റ്റേ വയർ അല്ല. തോട്ടി മുട്ടിച്ചതാണ് കാരണമെന്ന് KSEB.

പെട്ടെന്ന് വഴി യാത്രക്കാർ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതും നൂതന സംവിധാനം വഴിലൈൻ ഒഫായതും ഒപ്പം ജലാശയത്തിലേക്ക് കറണ്ട് വ്യാപിച്ച് കാഠിന്യം കുറഞ്ഞതുമാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് സ്ഥലവാസികള്‍പറയുന്നു.