കരുനാഗപ്പള്ളി. കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്കുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം നേടുന്നതിനായി ഐ.എച്ച്ആർ.ഡി വെബ് സൈറ്റിലൊ (http://nri.ihrd.ac.in) കോളേജിന്റെ വെബ് സൈറ്റിലൊ (www.ceknpy.ac.in) ഓൺലൈനായി 19/05/2026 മുതൽ 08/06/2026 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള അനുബന്ധരേഖകളും, 1000/- രൂപ രജിസ്ട്രേഷൻ ഫീസ് ഒടുക്കിയതിന്റെ രേഖയും (ഓൺലൈനായോ അല്ലങ്കിൽ കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റോ) സഹിതം 10/06/2026 വൈകുന്നേരം 4 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 0476 265935, 9846934601, 9446081624, 9947061826 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്



































