26.6 C
Kollam
Saturday 3rd October, 2026 | 01:41:34 AM
Home News Local പടിഞ്ഞാറെ കല്ലടയിൽ അറ്റകുറ്റ പണിക്കിടെ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

പടിഞ്ഞാറെ കല്ലടയിൽ അറ്റകുറ്റ പണിക്കിടെ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

Advertisement

ശാസ്‌താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ അറ്റകുറ്റ പണിക്കിടെ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി.പടിഞ്ഞാറേ കല്ലട ഒന്നാം വാർഡിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിൽ ജോലികൾ ചെയ്യുന്നതിനായി നോർത്ത് മൈനാഗപ്പള്ളി സ്വദേശി രഘു (54) ജോലിക്കിടെ കാൽ തെന്നി 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്.

ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ എഫ്ആർഒ രാജേഷ് കുമാർ കിണറ്റിൽ ഇറങ്ങി സേനയുടെ വലയിൽ സുരക്ഷിതമായി പുറത്തെത്തിച്ചു.പിന്നിട് ശാസ്താംകോട്ട താലൂക്ക് ആശുപത്രി എത്തിച്ച് ചികിത്സ നൽകി.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ, രമേഷ് ചന്ദ്രൻ,നിയാസുദ്ദീൻ,ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം. എസ് സൂരജ്,ഗോപകുമാർ,അജീഷ്,രവി,രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.