Home News Local ചക്കുവള്ളിയിൽ അഖിലേന്ത്യ സെവൻസ്ഫുട്ബോൾ ടൂർണമെൻ്റിന് ആവേശകരമായ കിക്കോഫ്

ചക്കുവള്ളിയിൽ അഖിലേന്ത്യ സെവൻസ്ഫുട്ബോൾ ടൂർണമെൻ്റിന് ആവേശകരമായ കിക്കോഫ്

ചക്കുവള്ളി:ചക്കുവള്ളി കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗം എ.റമീസ് ഉത്ഘാടനം നിർവഹിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ സുഹൈൽ അൻസാരി അധ്യക്ഷത വഹിച്ചു.പോരുവഴിപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനു ഐ നായർ കിക്ക് ഓഫ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അസൂറ അർത്തിയിൽ,ഗ്രാമപഞ്ചായത്ത്‌ അംഗം റിഷാദ് ആർ.സി,രക്ഷാധികാരികളായ ഡോ.എം.എ സലിം വിളയിൽ,ഫാദർ വർഗീസ്‌ ഇടവന,സെക്രട്ടറി അമാൻ കണ്ടത്തിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ്,നിയാസ്,റഫീഖ് എന്നിവർ സംസാരിച്ചു.ടീം മാനേജർ അൻഷാദ് നന്ദി പറഞ്ഞു.24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.