28.2 C
Kollam
Wednesday 14th October, 2026 | 09:34:56 PM
Home Lifestyle Culture കെസിസി കവടിയാർ സോൺ ഈസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ചു

കെസിസി കവടിയാർ സോൺ ഈസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: കെസിസി കവടിയാർ സോൺ കനകനഗർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ ഈസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് റവ. ഫാ. എബ്രഹാം അലക്സ് അധ്യക്ഷനായി.
കെസിസി ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് അസംബ്ലി പ്രസിഡന്റ് റവ. ഫാ. സാം കാഞ്ഞിക്കൽ കോറെപ്പിസ്കോപ്പ, റവ. ഫാ. മാത്യു ഫിലിപ്പ്, റവ. പി സുമൻ, സോൺ സെക്രട്ടറി ടി. ജെ. മാത്യു മാരാമൺ, ജേക്കബ് കോശി പണിക്കർ, പ്രിൻസ് ജോർജ്, ജെയ്സൺ ജോയി എന്നിവർ പ്രസംഗിച്ചു.
കണ്ണമ്മൂല കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദപുസ്തക പഠന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഗ്രേസി കുട്ടി സാംസനെ അനുമോദിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു.