27.7 C
Kollam
Sunday 20th September, 2026 | 06:35:27 PM
Home News Local മയ്യനാട് 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസി പിടിയില്‍

മയ്യനാട് 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസി പിടിയില്‍

മയ്യനാട്. പട്ടാപ്പകല്‍ 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 55കാരന്‍ പിടിയില്‍. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനില്‍ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ 64കാരി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഓടി രക്ഷപെട്ടു.

ഇരവിപുരം പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ 64കാരി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.