27.2 C
Kollam
Friday 11th September, 2026 | 11:15:42 PM
Home News Local മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്

മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്

ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായി മലനട ദേവസ്വം ഏർപ്പെടുത്തിയ മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയും ജെ.സി ഡാനിയേൽ പുരസ്കാര ജേതാവുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് കെ.രവി,സെക്രട്ടറി ജി.ബിജുകുമാർ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,ഖജാൻജി ആനന്ദൻ.കെ എന്നിവർ അറിയിച്ചു.

മാർച്ച് 22ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട മഹാസമ്മേളനത്തിൽ മുൻ അംബാസിഡർ റ്റി.പി ശ്രീനിവാസൻ പുരസ്കാരം സമ്മാനിക്കും.ദേവസ്വം പ്രസിഡൻ്റ് കെ.രവി അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപഭാഷണം നടത്തും.കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രതിഭകളെ ആദരിക്കും.