26.6 C
Kollam
Saturday 3rd October, 2026 | 02:43:48 AM
Home News Local ആനയടി ക്ഷേത്ര ത്തിലേക്കുള്ള റോഡ് തകർന്നു കാൽനടയാത്ര പോലും അസാധ്യമായി

ആനയടി ക്ഷേത്ര ത്തിലേക്കുള്ള റോഡ് തകർന്നു കാൽനടയാത്ര പോലും അസാധ്യമായി

Advertisement

ശൂരനാട് വടക്ക്. പ്രസിദ്ധമായ ആനയടി ക്ഷേത്ര ത്തിലേക്കുള്ള റോഡ് തകർന്നു കാൽനട യാത്ര പോലും അസാധ്യ മായി.

കഴിഞ്ഞ ഉത്സവ കാലത്തു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. റോഡ് കോവൂർ കുഞ്ഞുമോൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു പണിതിട്ട് അഞ്ച് വർഷം തികയും മുമ്പ് തകർന്ന് കാൽനട യാത്ര കാർക്ക് പോലും സഞ്ചാര യോഗ്യം അല്ലാതെ നാശപെട്ടനിലയാണ്.
       മുൻഗ്രാമ പഞ്ചായത്ത്‌ അംഗം ആനയടി സുധികുമാർ, ആനയടി ദേവസ്വം സെക്രട്ടറി വിജയൻ കാഞ്ഞിരവിള എന്നിവർ കൊടികുന്നിൽ സുരേഷ് എം. പി ക്ക് നിവേദനം നൽകി.