26.8 C
Kollam
Tuesday 22nd September, 2026 | 11:51:45 PM
Home News Local മലനട വെൺകുളം ഏലായിൽകൊയ്ത്ത് ഉത്സവത്തിന് തുടക്കമായി

മലനട വെൺകുളം ഏലായിൽകൊയ്ത്ത് ഉത്സവത്തിന് തുടക്കമായി

പോരുവഴി:പെരുവിരുത്തി മലനട ദേവസ്വം വക വെൺകുളം ഏലായിൽ കൊയ്ത്ത് ഉത്സവത്തിന് തുടക്കമായി.പത്ത് ഏക്കർ നിലത്തിലെ നെൽകൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.ദേവസ്വം മുഖ്യ ഊരാളി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.ഇക്കുറി ഏറ്റവും മുന്തിയ ഇനം വിത്തായ പ്രത്യാശയാണ് കൃഷി ചെയ്തത്.ഇതിനാൽ കൂടുതൽ നെല്ല് ഉത്പ്പാദിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് രവി,സെക്രട്ടറി ബിജു കുമാർ,ഖജാൻജി ആനന്ദൻ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,അംഗങ്ങളായ അജയകുമാർ,രാധാകൃഷ്ണ പിള്ള,പത്മനാഭപിള്ള എന്നിവർ പങ്കെടുത്തു.