കോഴിക്കോട്. ജിംനേഷ്യത്തിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ നാലാം പ്രതി പിടിയിൽ.ബേപ്പൂർ സ്വദേശി യാസർ അഹമ്മദ് ആണ് അറസ്റ്റിലായത്. യാസർ അഹമ്മദിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്
ജിംനേഷ്യത്തിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലാണ് നടപടി.ലഹരിമരുന്ന് എത്തിച്ചുനൽകിയത് യാസർ അഹമ്മദാണെന്ന് പൊലീസ്.നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് യാസറിനെക്കുറിച്ച് വിവരം ലഭിച്ചത്
ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവുമാണ് നേരത്തെ പിടികൂടിയത്. ലഹരിമരുന്ന് വിറ്റുകിട്ടിയ 41,830 രൂപയും പിടിച്ചെടുത്തിരുന്നു
നേരത്തെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു


































