തൃശൂർ. കുന്നംകുളത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു. തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹമാണ് കവർന്നത്.ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് വിഗ്രഹം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്
ഇന്ന് പുലർച്ചയോടെ ആയിരുന്നു ക്ഷേത്രം തുറക്കാൻ കീഴ്ശാന്തി എത്തിയത്. ഈ സമയം തെക്കേപ്പുറം മാക്കാലിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൻറെ ശ്രീ കോവിലിൻ്റെ വാതിൽ പകുതി തുറന്നു നിലയിലായിരുന്നു. പരിശോധനയിലാണ് ഭദ്രകാളിയുടെ പഞ്ചലോഹ വിഗ്രഹം നഷ്ടപ്പെട്ടതായി അറിയുന്നത്
ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വെള്ളികൊണ്ട് നിർമ്മിച്ച ശംഖും കവർന്നിട്ടുണ്ട്
ക്ഷേത്രത്തിനകത്തെ സിസിടിവി പട്ടുകൊണ്ട് കൊണ്ട് മൂടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത സുബ്രഹ്മണ്യന്റെ ശ്രീ കോവിലിൻ്റെ വാതിൽ തുറന്നെങ്കിലും വിഗ്രഹം നഷ്ടപ്പെട്ടിട്ടില്ല.
സംഭവം അറിഞ്ഞ കുന്നംകുളം എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പ്രദേശത്ത് പരിശോധന നടത്തി. പ്രൊഫഷണൽ മോഷ്ടാക്കൾ ആയിരിക്കാം പ്രവർത്തി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ മറ്റു സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

































