26.1 C
Kollam
Wednesday 16th September, 2026 | 06:23:31 AM
Home News Kerala സപ്ലൈകോയുടെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ; മൂന്ന് സ്പെഷൽ ഓണക്കിറ്റുകൾ വിപണിയിൽ

സപ്ലൈകോയുടെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ; മൂന്ന് സ്പെഷൽ ഓണക്കിറ്റുകൾ വിപണിയിൽ

തിരുവനന്തപുരം: ഓണാഘോഷം കൂടുതൽ മധുരമാക്കാൻ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ ഇത്തവണയും രംഗത്ത്. ഉപഭോക്താക്കൾക്കായി അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ മൂന്ന് പ്രത്യേക ഓണക്കിറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.

21 ഇനങ്ങൾ ഉൾപ്പെടുന്ന അത്തം കിറ്റിന് വിപണിവില 1,280 രൂപയാണെങ്കിലും 1,000 രൂപയ്ക്കാണ് ലഭിക്കുക. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റിന്റെ വിപണിവില 1,880 രൂപയായപ്പോൾ ഉപഭോക്താക്കൾക്ക് 1,500 രൂപയ്ക്ക് സ്വന്തമാക്കാം.

30 ഇനങ്ങളുള്ള തിരുവോണം കിറ്റിൽ 2,540 രൂപ വിലവരുന്ന സാധനങ്ങൾ 2,000 രൂപയ്ക്കാണ് ലഭിക്കുക. കൂടാതെ ഒമ്പത് ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ ‘ശബരി സിഗ്നേച്ചർ കിറ്റ്’ എന്ന പ്രത്യേക കിറ്റും സപ്ലൈകോ അവതരിപ്പിച്ചിട്ടുണ്ട്.

Also Read:

ഓണക്കിറ്റുകൾക്കൊപ്പം ഗിഫ്റ്റ് കൂപ്പണുകൾ, പ്രത്യേക ഓഫറുകൾ, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ സപ്ലൈകോ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും.

അതേസമയം, മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സർക്കാർ ഈ വർഷവും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.