30.5 C
Kollam
Friday 11th September, 2026 | 02:12:56 PM
Home News Breaking News പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലയിൽ

പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Also Readകുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും

പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. സഹോദരൻ എന്ന് പറഞ്ഞാണ് ഒരാൾ മരണ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഷരീഫിന്‍റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് എന്നയാളായിരുന്നു ഇത്. യുവാവിന്‍റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.