Home News Breaking News തിരുവനന്തപുരം അമ്പൂരിയിൽ ടെമ്പോ ട്രാവലർ കയറിയിറങ്ങി  മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അമ്പൂരിയിൽ ടെമ്പോ ട്രാവലർ കയറിയിറങ്ങി  മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിനോദയാത്രക്ക് വന്ന ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി മൂന്നുവയസുകാരി മരിച്ചു. അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനെത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് അപകടത്തിൽ മരിച്ചത്. കുറ്റിയാണിക്കാട് സ്വദേശി അനുപ്രസാദിന്റെയും നിഷയുടെയും മകൾ ഋതുവേദയാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട വാഹനം .
കുടുംബസമേതം ടെമ്പോ ട്രാവലറിൽ പാലം കാണാൻ എത്തിയതായിരുന്നു സംഘം. തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അംഗങ്ങൾ പാലത്തിൽ നിൽക്കുമ്പോൾ ആയിരുന്നു അപകടം. ഹാൻഡ് ബ്രേക്ക് തകരാറിലായത്തു തുടർന്ന് മുന്നോട്ടു വന്ന വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഇതേ വാഹനത്തിൽ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here